കൊച്ചി: കലൂരില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ടു ട്രാന്‍സ്ജെന്‍ഡേഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോ സ്റ്റേഷനില്‍ യാത്ര ചെയ്യാന്‍ എത്തിയതാണ് തങ്ങളെന്ന് ഇവര്‍ പറഞ്ഞിട്ടും ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങള്‍ പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് ഇവര്‍ ജീപ്പിലിരുന്ന് പറയുന്നുണ്ടായിരുന്നു. കലൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിക്കരികെയാണ് വിചിത്ര നീക്കം.

ബലം പ്രയോഗിച്ച്‌ ഇവരെ പൊലീസ് മാറ്റി. കറുത്ത വേഷം ധരിച്ചായിരുന്നു ഇരുവരും എത്തിയത് എന്ന കാരണത്താല്‍ ആയിരുന്നു പൊലീസിന്റെ ഈ നീക്കം. അതേസമയം, പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് കറുത്ത മാസ്കിനടക്കം വിലക്കേര്‍പ്പെടുത്തുന്ന അസാധാരണ നീക്കമാണ് സംസ്ഥാനം ഇന്ന് കണ്ടത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന കലൂരിലെ പരിപാടിക്കെത്തിയ മാധ്യമപ്രവര്‍ത്തകരോട് കറുത്ത മാസ്ക് നീക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന കൊച്ചിയിലെ രണ്ട് വേദികളിലും സമീപത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കുകയും, പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍പോലും ഗതാഗതം വിലക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക