ഓരോ ദിവസം ചെല്ലുന്തോറും വെന്തുരുകുന്ന അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍. വേനല്‍ചൂടിന്റെ കടുപ്പം ഓരോ ദിവസം ചെല്ലുന്തോറും കൂടി വരുന്നതോടെ എസി ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് കാര്യങ്ങള്‍. എന്നാല്‍, എത്ര കഠിനമായ വേനല്‍ ചൂടാണെങ്കിലും അതിനെ പ്രതിരോധിക്കാന്‍ എസി വേണ്ട ഒരു പൈസ പോലും ചിലവില്ലാത്ത മറ്റൊരു മികച്ച മാര്‍ഗം ഉണ്ട് എന്ന് തെളിവ് സഹിതം കാണിച്ചു തരികയാണ് ഒരു യുവതി.

സുഭാഷിണി ചന്ദ്രമണി എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ യുവതിയാണ് ട്വിറ്ററിലൂടെ തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ ചൂട് അളക്കുന്ന വീഡിയോയാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ മരങ്ങളുടെയോ മറ്റു കെട്ടിടങ്ങളുടെയോ ഒന്നും യാതൊരുവിധ മറയുമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് ചൂട് അളക്കുന്നു. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ആ ഭാഗത്തെ ചൂട് 42 ഡിഗ്രി സെല്‍ഷ്യസ് ആണ്. പിന്നീട് അവിടെ നിന്നും പതിയെ മരങ്ങളുടെ തണലുള്ള ഒരു ഭാഗത്തേക്ക് നീങ്ങുന്നു അവിടുത്തെ ചൂട് പരിശോധിക്കുമ്ബോള്‍ കിട്ടുന്നത് ആകട്ടെ വെറും 27 ഡിഗ്രി സെല്‍ഷ്യസും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൂടിനെ മറികടക്കാനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ പരിഹാരം കണ്ട് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വീഡിയോയ്ക്ക് കൈയടിക്കുകയാണ്. ലോകമെമ്ബാടും താപനില ഉയരുമ്ബോള്‍ ഒരു മരത്തിന്‍റെ തണലിന് വരുത്താന്‍ കഴിയുന്ന മാറ്റം എത്ര വലുതാണെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.ഏതായാലും അധികം വൈകാതെ തന്നെ വീഡിയോ വൈറലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക