മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കു​ന്ന​ത് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ച സുരക്ഷ​യാ​ണെന്ന് ഡി​വൈ​എ​ഫ്‌ഐ അ​ഖി​ലേ​ന്ത്യ അധ്യക്ഷ​നും എം​പി​യു​മാ​യ എ.​എ. റ​ഹീം. അ​നി​വാ​ര്യ​മാ​യ കാ​ര്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷയെന്നും റ​ഹീം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ബന്ധം ഗോ​ഡ്സെ​യെ ആ​രാ​ധി​ക്കു​ന്ന​വ​രു​മാ​യാ​ണ്. കോ​ണ്‍​ഗ്ര​സ് തീ​വ്ര ഹി​ന്ദു​ത്വ വാ​ദി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന വാദങ്ങ​ള്‍ അ​തു​പോ​ലെ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും റ​ഹീം വി​മ​ര്‍​ശി​ച്ചു. മുഖ്യമന്ത്രി പ്രതികരണം നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ലെങ്കിലും നടത്തിയല്ലോ എന്നും എ. എ. റഹീം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക