വളര്‍ത്തുനായയെ വെള്ളത്തില്‍ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കങ്കാരുവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ മുൻ പൊലീസ് ഓഫിസറും ആയോധനകലയില്‍ പ്രാവീണ്യം നേടിയ വ്യക്തിയുമായ മിക്ക് മൊളോണേ ആണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്.

വളര്‍ത്തുനായകള്‍ക്കൊപ്പം നദിക്ക് സമീപത്ത് കൂടി നടക്കുകയായിരുന്നു മിക്ക്. ഇടയ്ക്ക് ഹറ്റ്ച്ചി എന്ന നായയെ കാണാതെയായി. മറ്റു നായകളാകട്ടെ നദിക്ക് സമീപത്തേക്ക് എത്താൻ ഭയപ്പെടുന്നതായും അദ്ദേഹം നിരീക്ഷിച്ചു. അപ്പോഴാണ് നദിയുടെ ഒരു ഭാഗത്തായി ഇരു കൈകളും വെള്ളത്തില്‍ മുക്കി നില്‍ക്കുന്ന 7 അടിയുള്ള ഒരു ഭീമൻ കങ്കാരുവിനെ മിക്ക് കാണുന്നത്. പെട്ടന്ന് തന്നെ കങ്കാരുവിനെ കൈകള്‍ക്കടിയില്‍ നിന്നും ഹറ്റ്ച്ചി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് എത്തി. പ്രാണനു വേണ്ടി പിടയുന്ന ഹറ്റ്ച്ചിയെ കണ്ട ഉടനെ മിക്ക് കങ്കാരുവിനു നേരെ പാഞ്ഞടുക്കുകയും കൈകള്‍ വീശി കങ്കാരുവിനെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഹറ്റ്ച്ചിയെ വിടാൻ ഒരുക്കമല്ലാത്ത കങ്കാരുവിനെ മിക്ക് ആഞ്ഞടിച്ചു. അതേ ശക്തിയില്‍ കങ്കാരു തിരിച്ചടിക്കുകയും ചെയ്തു. ഈ സമയത്ത് ഹറ്റ്ച്ചി കരയിലേക്ക് രക്ഷപെട്ടു.കങ്കാരുവിന്റെ അടിയില്‍ മിക്കിന്റെ ഫോണ്‍ വെള്ളത്തില്‍ തെറിച്ചു വീണു. അതെടുത്ത് കരയിലേക്ക് എത്തുമ്ബോഴും കങ്കാരു മിക്കിനെ എതിരേല്‍ക്കാനായി വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ആയോധനകല അറിയില്ലായിരുന്നെങ്കില്‍ കങ്കാരുവിനെതിരെ പോരാടാൻ കഴിയില്ലായിരുന്നുവെന്ന് മിക്ക് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക