രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കാവാല
എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വച്ച് എത്തിയത് തമന്നയായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം വന്‍ ഹിറ്റായിരുന്നു. നിരവധി കാഴ്ചക്കാരെയാണ് ഗാനത്തിന് ലഭിച്ചത്.

ഇപ്പോഴിതാ നടിയും അവതാരികയുമായ പേളിമാണിയുടെ മകള്‍ നില ഇതേ ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്വിറ്ററില്‍ തമന്നയെ ടാഗ് ചെയ്ത് പേളി വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തമന്ന വീഡിയോ റിട്വീറ്റ് ചെയ്തിരിക്കുകാണ്. ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വീഡിയോ പങ്കുവെച്ച് തമന്ന കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാട്ടിനെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന നിലയെ വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു കുഞ്ഞ് നിളയുടെ വീഡിയോ. അതേസമയം രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയിലര്‍.‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. കന്നഡ താരം ശിവ രാജ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍, ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക