മണ്ഡല പര്യടനം നടത്താന്‍ കെഎസ്‌ആര്‍ടിസി ബസില്‍ പോയാല്‍ മന്ത്രിമാരെ ഡ്രൈവറും കണ്ടക്ടറും വഴിയില്‍ ഇട്ടിട്ട് പോകുമെന്ന് പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാമ്ബത്തീക പ്രതിസന്ധിക്കിടയില്‍ നടത്തുന്ന മണ്ഡലസദസ് ധൂര്‍ത്താണെന്ന വിമര്‍ശനത്തിനിടയിലാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കെ.എസ്.ആര്‍.ടി.സി ബസ് പര്യടനത്തെയും വിമര്‍ശിച്ചിരിക്കുന്നത്.

ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കുമെന്നും ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ”കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്‌ആര്‍ടിസി ബസിലാണത്രേ യാത്ര! ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ!” പ്രതിപക്ഷ നേതാവ് കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ഡലത്തില്‍ വരുത്തിയ വികസനങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാനും ജനങ്ങളെ ബോധിപ്പിക്കാനും പര്യടനത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കെഎസ്‌ആര്‍ടിസി നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. പുതിയ ബസുകളില്‍ ഒന്ന് രൂപമാറ്റം വരുത്തിയാകും ഉപയോഗിക്കുക. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാവും ബസില്‍ മാറ്റം വരുത്തുക.

പരിപാടിയുടെ ചെലവ് സംഘാടക സമിതി കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പന്തല്‍, കസേര, ലഘുഭക്ഷണം എന്നീ ചെലവുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം. എന്നാല്‍ മണ്ഡല സദസ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക