സൂപ്പർ ഹീറോ ചിത്രം കാറ്റ്‌വുമൺ,​ ജെയിംസ് ബോണ്ട് ചിത്രം ഡൈ അനദർ ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഹോളിവുഡ് നടിയാണ് ഹാലി ബെറി. ഇപ്പോഴിതാ പൂര്‍ണ നഗ്‌നയായി ബാല്‍ക്കണിയില്‍ നിന്ന് വൈന്‍ കുടിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും എന്ന അടിക്കുറിപ്പിലാണ് 56കാരിയായ താരം ചിത്രം പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹാലി ബെയ്‌ലി, ലെന വെയ്റ്റ്, കെല്ലി റോലാന്‍ഡ് എന്നിവര്‍ കമന്റുമായി എത്തി.ഇതിന് മുന്‍പ് ഹാലി ബെറി ന ഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബാത്ത്‌റൂമില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മൂണ്‍ഫോള്‍ ആയിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക