കാനഡയിലെ ബിസിനസ് ബന്ധം അവസാനിപ്പിച്ച്‌ ആനന്ദ് മഹീന്ദ്ര ചെയര്‍മാനായ മഹീന്ദ്ര ഗ്രൂപ്പ്. ഉപകമ്ബനിയായ റെയ്‌സണ്‍ എയ്‌റോസ്‌പേസിന്റെ കാനഡയിലുള്ള ബിസിനസ് പ്രവര്‍ത്തനവും അവസാനിപ്പിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോരാട്ടം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന സമയത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണ്ണായക തീരുമാനം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്ക് റെയ്‌സണ്‍ എയ്‌റോസ്‌പേസില്‍ 11.18% ഓഹരിയുണ്ട്.

എന്നാല്‍ ഇനി മുതല്‍ മഹീന്ദ്രയ്‌ക്ക് റെയ്‌സണുമായി ബിസിനസ് ബന്ധം ഉണ്ടാകില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്ബനി ഈ വിവരം അറിയിച്ച്‌ നോട്ടീസ് നല്‍കിയിട്ടുണ്ട്. റെയ്സണ്‍ എയ്‌റോസ്‌പേസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ കാനഡ അധികൃതരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അറിയിപ്പ് കമ്ബനിക്ക് നല്‍കിയിട്ടുണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതോടെ റെയ്സണ്‍ കമ്ബനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് റെയ്സ്ണ്‍ കമ്ബനിയെ ഉപകമ്ബനിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെരഞ്ഞെടുത്തത്. മഹീന്ദ്ര തങ്ങളുടെ ട്രാക്ടറുകള്‍ അമേരിക്കയിലും കാനഡയിലും വില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക