ന്യൂഡെല്‍ഹി: പരസ്യം സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ നിയമം, കോടികള്‍ പ്രതിഫലം വാങ്ങി പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും ഭാഗമാകുന്ന താരങ്ങള്‍ക്കും പണികിട്ടും. ഉല്‍പന്നങ്ങളോ സേവനങ്ങളോ അംഗീകരിക്കുന്ന താരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളില്‍ അഭിനയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യം, പുകയില എന്നിവയുടെ പരസ്യങ്ങളും നിരോധിക്കുന്നു.

സെലിബ്രിറ്റികള്‍ ഉല്‍പന്നങ്ങള്‍ അംഗീകരിക്കുമ്ബോള്‍ ‘ ജാഗ്രത’ പാലിക്കണമെന്ന് നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നു. സാധനങ്ങള്‍, ഉല്‍പന്നം അല്ലെങ്കില്‍ സേവനം എന്നിവയെക്കുറിച്ചുള്ള ശരിയായ വിവരങ്ങളെ അടിസ്ഥാനമാക്കിവേണം പരസ്യങ്ങളില്‍ അഭിനയിക്കാന്‍’ എന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. നിരവധി ജനപ്രിയ അഭിനേതാക്കളും മുന്‍നിര ക്രികറ്റ് താരങ്ങളും ഗെയിമിംഗും ചൂതാട ആപുകളും പുകയില ഉല്‍പന്നങ്ങളും അംഗീകരിക്കുന്ന പരസ്യങ്ങള്‍ പുറത്തിറങ്ങിയ സമയത്താണ് നിയമം വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ അവരുടെ താരപദവി അല്ലെങ്കില്‍ പ്രതിച്ഛായ ഉപയോഗിക്കുന്നതിന് ഒരു ഉല്‍പ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ വേണ്ടത്ര ശ്രദ്ധയും അന്വേഷണവും നടത്തിയിട്ടുണ്ടോ എന്നത് പ്രധാനമാണ്,’ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രടറി നിധി ഖാരെ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അംഗീകരിക്കുന്ന സെലിബ്രിറ്റികള്‍ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക്, അതോറിറ്റിക്ക് 50 ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ചുമത്താം. മാര്‍ഗനിര്‍ദേശങ്ങളില്‍ സെലിബ്രിറ്റിയെ നിര്‍വചിക്കുന്നില്ലെങ്കിലും, ഈ പദം അഭിനേതാക്കളെയോ കായികതാരങ്ങളെയോ പോലെയുള്ള അറിയപ്പെടുന്ന അല്ലെങ്കില്‍ പ്രശസ്തനായ വ്യക്തിയായിട്ടാണ് സാധാരണയായി മനസിലാക്കുന്നത്.

കണ്‍സ്യൂമര്‍ പ്രൊടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയല്‍, പരസ്യങ്ങള്‍ അംഗീകരിക്കുന്നതിന് ആവശ്യമായ ജാഗ്രത എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് (2022) കീഴില്‍ അച്ചടി, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലെ വന്‍തോതിലുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട കര്‍ശനമായ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. ന്യായവും സാധുവായതുമായ പരസ്യങ്ങള്‍ ആണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്.

ഉപഭോക്തൃ സംരക്ഷണ നിയമം ഇതിനകം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടിയും ലംഘിക്കുന്നവര്‍ക്ക് പിഴയും നല്‍കുന്നു. എന്നാല്‍ പുതിയ നിയമങ്ങള്‍ ലക്ഷ്യമിടുന്നത് നിയമവിരുദ്ധമായേക്കാവുന്ന ജനപ്രീയ താരങ്ങളുടെ അംഗീകാരങ്ങള്‍, കുട്ടികള്‍ക്ക് ഹാനികരമായേക്കാവുന്ന പരസ്യങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ എന്നിവയെയാണ്. നിയമപ്രകാരം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്ത ഉത്പന്നത്തിനോ സേവനത്തിനോ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യക്തികളെയോ വസ്തുക്കളെയോ പകരം വെക്കുന്ന പരസ്യത്തെ (Surrogate ads) സര്‍കാര്‍ നിരോധിക്കുന്നു. ഇതിലൂടെ പഴയവസ്തു പുതിയ വസ്തുവായി ചിത്രീകരിച്ച്‌ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ നിലവിലുണ്ട്, എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവയെ കൂടുതല്‍ ശക്തവും വ്യക്തവുമാക്കുന്നു. അതിനാല്‍ ചട്ടക്കൂട് എന്താണെന്ന് വ്യവസായ മേഖലയിലുള്ളവര്‍ക്ക് അറിയാമെന്ന് ഉപഭോക്തൃ കാര്യ സെക്രടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക