തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനെ കാണാന്‍ ഫയര്‍ഫോഴ്‌സ് മേധാവി ഡോ ബി സന്ധ്യ പൊലീസ് ആസ്ഥാനത്തെത്തി. രാവിലെ 11 മണിയോടെയായിരുന്നു സന്ധ്യ അനില്‍കാന്തിനെ കാണാനെത്തിയത്. പുതിയ പൊലീസ് മേധാവിക്ക് പൂച്ചെണ്ട് നല്‍കി അഭിനന്ദനം അറിയിച്ച ശേഷമാണ് സന്ധ്യ മടങ്ങിയത്. ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പകരമായി ഡി ജി പി സ്ഥാനത്തേക്ക് അനില്‍ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാര്‍ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യു പി എസ്‌ സി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് അനില്‍ കാന്തിന് നറുക്ക് വീണത്.

പട്ടികയില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് അവസാനം വരെയും പറഞ്ഞുകേട്ട പേരായിരുന്നു സന്ധ്യയുടേത്. പൊലീസ് മേധാവിയായി സ്ഥാനമേറ്റയുടന്‍ അനില്‍കാന്തിനെ കാണാന്‍ അന്തിമ പട്ടികയിലുണ്ടായിരുന്നു സുദേഷ് കുമാര്‍ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. പൊലീസ് മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ സുദേഷ് കുമാര്‍ തന്‍റെ എല്ലാ പിന്തുണയും അനില്‍കാന്തിനെ അറിയിച്ച ശേഷമാണ് മടങ്ങിയത്. അപ്പോഴും സന്ധ്യ അനില്‍കാന്തിനെ കാണാനെത്താത്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക