വാഹന ഉടമകളുടെയും ഓടിക്കുന്നവരുടെയും പേടിസ്വപ്നമാണ് ഇന്ന് പോലീസും എംവിഡിയും എല്ലാം നടത്തുന്ന വാഹന പരിശോധന. കനത്ത പിഴകളാണ് ഇതിനുള്ള കാരണം. സംസ്ഥാനമെമ്പാടും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോലീസ് എംവിഡി സ്ക്വാഡുകൾ ചില തിരക്കേറിയ ഇടങ്ങളിൽ നേരിട്ട് പരിശോധന നടത്താറുണ്ട്.

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ ഇത്തരം പരിശോധനയ്ക്കായി പോലീസ് നിർത്തിച്ച ഒരു യുവാവിന്റെ വിക്രിയകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോലീസ് ഉദ്യോഗസ്ഥൻ ലൈസൻസ് കാട്ടാൻ ആവശ്യപ്പെടുമ്പോഴാണ് ഇയാൾ ചില പരാക്രമങ്ങൾ കാണിക്കുന്നത്. അല്പനേരത്തെ നാവുകൊണ്ടുള്ള അഭ്യാസത്തിനുശേഷം അല്പം മാറി നിന്ന് അറബി എന്ന് തോന്നിക്കുന്ന ഭാഷയിൽ എന്തോ ഓതി തുപ്പി കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ പ്രാകുകയാണ് ഈ യുവാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോർട്ടർ ചാനലാണ് ഈ വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിട്ടുള്ളത്. ചാനൽ രേഖപ്പെടുത്തിയത് പ്രകാരം സംഭവം സ്ഥലം കോഴഞ്ചേരി ആണ്. വൈറൽ വീഡിയോ ചുവടെ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക