ന്യൂ​​​ഡ​​​ല്‍​​​ഹി: 1988ല്‍ ​​​ദൂ​​​ര​​​ദ​​​ര്‍​​​ശ​​​നി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെയ്ത ബി.​​​ആ​​​ര്‍. ചോ​​​പ്ര​​​യു​​​ടെ മ​​​ഹാ​​​ഭാ​​​ര​​​ത് ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​ര​​​ന്പ​​​ര​​​യി​​​ല്‍ ഭീ​​​മ​​​നാ​​​യി വേ​​​ഷ​​​മി​​​ട്ട ന​​​ട​​​നും ഒ​​​ളി​​​ന്പി​​​ക്സ് താ​​​ര​​​വും ബി​​​എ​​​സ്‌എ​​​ഫ് ജ​​​വാ​​​നു​​​മാ​​​യി​​​രു​​​ന്ന പ്ര​​​വീ​​​ണ്‍​​​കു​​​മാ​​​ര്‍ സോ​​​ബ്തി (74)അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഇ​​​ന്ന​​​ലെ ഡ​​​ല്‍​​​ഹി അ​​​ശോ​​​ക് വി​​​ഹാ​​​റി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ രാ​​​ത്രി 10.30നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

അ​​​മൃ​​​ത്‌​​​സ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​വീ​​​ണ്‍​​​കു​​​മാ​​​ര്‍ 20-ാം വ​​​യ​​​സി​​​ലാ​​​ണ് ബി​​​എ​​​സ്‌എ​​​ഫി​​​ല്‍ ചേ​​​ര്‍​​​ന്ന​​​ത്. ഏ​​​ഷ്യ​​​ന്‍ ഗെ​​​യിം​​​സി​​​ലും കോ​​​മ​​​ണ്‍​​​വെ​​​ല്‍​​​ത്ത് ഗെ​​​യിം​​​സി​​​ലും ഹാ​​​മ​​​ര്‍​​​ത്രോ, ഡിസ്ക​​​സ് ത്രോ ​​​ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടു സ്വ​​​ര്‍​​​ണ​​​വും വെ​​​ള്ളി​​​യും വെ​​​ങ്ക​​​ല​​​വും ഉ​​​ള്‍​​​പ്പെ​​​ടെ നാ​​​ലു മെ​​​ഡ​​​ലു​​​ക​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി. അ​​​ര്‍​​​ജു​​​ന അ​​​വാ​​​ര്‍​​​ഡ് ജേ​​​താ​​​വാ​​​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1966ലെ ​​​കോ​​​മ​​​ണ്‍​​​വെ​​​ല്‍​​​ത്ത് ഗെ​​​യിം​​​സി​​​ലെ ആ​​​ദ്യ വെ​​​ള്ളി മെ​​​ഡ​​​ല്‍ സോ​​​ബ്തി​​​യു​​​ടേ​​​താ​​​ണ്. 1968ലും 72​​​ലും ഒ​​​ളി​​​ന്പി​​​ക്സി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.​ അ​​​ന്‍​​​പ​​​തി​​​ല​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ല്‍ സ​​​ഹ​​​ന​​​ട​​​നാ​​​യി വേ​​​ഷ​​​മി​​​ട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക