വിവാദങ്ങള്‍ക്കിടെ ചങ്ങമ്ബുഴ കൃഷ്ണപിള്ളയുടെ ഇളയമകള്‍ ലളിത ചങ്ങമ്ബുഴയെ വീട്ടില്‍ സന്ദര്‍ശിച്ച്‌ സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് അവര്‍ സ്വീകരിച്ചതെന്നും മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എറണാകുളത്ത് വരുമ്ബോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്നേഹനിര്‍ഭരമായ വാക്കുക്കള്‍ പറഞ്ഞാണ് അമ്മ യാത്രയയച്ചതെന്നും കുറിപ്പില്‍ പറയുന്നു.

https://m.facebook.com/story.php?story_fbid=pfbid03oAK3yr8tq5GJWrRnYDt3f8JCZ7xSq2yAXEyK4WRhK1s5kJ1GvWjmu3YM2Qo96VUl&id=100044404960186&mibextid=Nif5oz

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയ സ്ഥിതിക്ക് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്ബുഴ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്നും ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചോദിച്ചിരുന്നു.

”തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച്‌ ‘വാഴക്കുല’ തന്നെ അല്‍പം വിപുലീകരിച്ച്‌ മാറ്റങ്ങള്‍ വരുത്തി എഴുതണം. നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണം. രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാല്‍ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാര്‍ഥിയോട് ക്ഷമിക്കാനാകും, പക്ഷെ ഗൈഡിനോട് അത് പറ്റില്ല”, എന്നിങ്ങനെയായിരുന്നു ലളിത ചങ്ങമ്ബുഴയുടെ പ്രതികരണം.

മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിലൊന്നായ ‘വാഴക്കുല’യുടെ രചയിതാവിന്‍റെ പേര് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ തെറ്റിച്ചെഴുതിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ‘വാഴക്കുല’യുടെ രചയിതാവായ ചങ്ങമ്ബുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രോ-വി.സിയായിരുന്ന ഡോ. അജയകുമാറായിരുന്നു ഗൈഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക