പുകവലിക്കാന്‍ പഠിപ്പിക്കുന്ന ഛത്തീസ്ഗഡ് മന്ത്രിയുടെ വീഡിയോയ്ക്ക് വ്യാപക വിമര്‍ശനം. മന്ത്രി കവാസി ലഖ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മന്ത്രി ബീഡി വലിച്ചുകൊണ്ട് എങ്ങനെയാണ് വലിക്കേണ്ടതെന്ന് ഒരു ഗ്രാമീണനോട് പറയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വായിലൂടെ പുക ശ്വസിക്കാനും മൂക്കിലൂടെ പുറത്തുവിടാനും മന്ത്രി ഗ്രാമീണനോട് പറയുന്നതാണ് വീഡിയോയിലുള്ളത്. കവാസി ലഖ്മ ബീഡി വലിച്ചുകൊണ്ടാണ് ഗ്രാമീണന് പുകവലിക്കാനുള്ള ക്ലാസ് നല്‍കിയത്. വീഡിയോക്കെതിരെ രംഗത്തെത്തിയ ബിജെപി സംസ്ഥാന സര്‍ക്കാര്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കാത്തതിനെതിരെയും ബിജെപി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരും കോണ്‍ഗ്രസും വിഷയത്തില്‍ കണ്ണടയ്ക്കുകയാണ്. ലഹരിമരുന്ന് ഉപയോഗത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണെന്നും ബിജെപി വക്താക്കളായ അനുരാഗ് സിങ്ഡിയോയും നളിനീഷ് തോക്നെയും ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക