കൊച്ചി: നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു.

അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടക്കാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കൈകൾക്ക് ഏറ്റ പൊള്ളൽ ഗുരുതരമാണെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക