സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ യുവാക്കള്‍ പോലീസുമായി തർക്കമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭത്തില്‍ നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.മാനവീയം വീഥിയെ നൈറ്റ് ലൈഫ് കേന്ദ്രമായി പ്രഖ്യാപിച്ചതിന് ശേഷം നിരവധി തവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് അധികൃതര്‍ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ASI അടക്കമുള്ളവർക്ക് പരിക്ക്, നാല് പേർ കസ്റ്റഡിയിൽ | Manaveeyam Veedhi |

Posted by MediaoneTV on Sunday, 24 December 2023

കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലര്‍ച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക