റിസോർട്ടിലെ ശുചിമുറിയില്‍ ഒരു പാമ്ബിനെ കണ്ടതിന്‍റെ ഞെട്ടലില്‍ നടൻ വീർ ദാസ്. എക്സിലാണ് താരം വീഡിയോ പങ്കവെച്ചത്. ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ഒരു ഇക്കോ റിസോർട്ടിലാണ് രാത്രി വീര്‍ ദാസും സംഘവും താമസിച്ചത്. പ്രകൃതിയോട് ഇണങ്ങി സമാധാനത്തോടെ താമസിക്കാനാണ് റിസോര്‍ട്ടില്‍ എത്തിയത്. എന്നാല്‍, ശുചിമുറിയില്‍ പ്രവേശിച്ചപ്പോള്‍ പാമ്ബ് സീലിംഗില്‍ നിന്ന് വീഴുകയായിരുന്നു.

പാമ്ബിന് വിഷമുണ്ടോ എന്ന് വീര്‍ ദാസ് ജീവനക്കാരോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പാമ്ബ് കുളിമുറിയില്‍ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതും കാണാം. ”സമീപ പ്രദേശത്ത് ഷൂട്ടിംഗ് ഉള്ളതിനാല്‍ രാത്രി ഒരു ഇക്കോ റിസോർട്ടില്‍ തങ്ങാൻ തീരുമാനിച്ചത്. മൂത്രം ഒഴിക്കുന്നതിനായി ശുചിമുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കയറിയപ്പോള്‍ ഒരു പാമ്ബ് സീലിംഗില്‍ നിന്ന് നേരിട്ട് ഫ്ലഷ് ഹാൻഡിലിനടുത്തുള്ള വാട്ടർ ടാങ്കിലേക്ക് വീണു. അതെ. ഇനി ഒരിക്കലും മൂത്രമൊഴിക്കില്ല” – എന്നാണ് വീര്‍ ദാസ് കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ടാണ് അതിനെ ഇക്കോ റിസോര്‍ട്ട് എന്ന് വിളിക്കുന്നത് എന്നായിരുന്നു ഒരു കമന്‍റ്. ഇത്തരത്തില്‍ രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക