ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണമെങ്കില്‍ ഫോണ്‍ നമ്ബര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് ടിനി ടോം. തനിക്ക് എതിരെ ഉള്ള സൈബര്‍ അറ്റാക്കില്‍ പ്രതിഷേധവുമായി ടിനി ടോം. ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ടിനി ടോം രംഗത്ത് വന്നു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച്‌ വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധിപേരാണ് ടിനി ടോമിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ മോശം പ്രതികരണവുമായി ആക്രമിച്ചത്.വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഹങ്ങളെ കുറിച്ചും ടിനിയ്ക്കെതിരെ വരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും ഉമ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജില്‍ ഷെയര്‍ ചെയ്തപ്പോഴും നിരവധിപേരാണ് അതിന് താഴെ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ അതിന് മറുപടിയായാണ് ‘നിങ്ങളുടെ നമ്ബര്‍ എനിക്ക് ഇന്‍ബോക്സില്‍ അയക്കൂ അത് ഞാന്‍ എക്‌സൈസിന് നല്‍കാം അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞുതരും’ എന്ന് ടിനി കമന്റ് ചെയ്തത്.ടിനിയുടെ മകന് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി ടോം വെളിപ്പെടുത്തിയത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക