ഒരു സിനിമയ്ക്ക് വേണ്ടി, അതിലെ കഥാപാത്രം ആവശ്യപ്പെടുന്നത് എന്താണോ ആ രൂപത്തില്‍ എത്തുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന അഭിനേതാക്കള്‍ നമുക്ക് മുന്നിലുണ്ട്. ആ രൂപമാറ്റത്തിനായി ഡയറ്റും വ്യായാമവും നടത്തുന്ന അഭിനേതാക്കളുടെ വീഡിയോകള്‍ നാം കണ്ടിട്ടുള്ളതാണ്. ഷൂട്ടിങ്ങിനിടയില്‍ കൈയ്ക്കോ കാലിനോ പരിക്ക് പറ്റിയാല്‍ അത് കാര്യമാക്കാതെ ഷൂട്ടിങ്ങുമായി മുന്നോട്ട് പോകുന്ന താരങ്ങളും ഉണ്ട്.

അത്തരത്തിലൊരു നടന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വീഡിയോയിലെ താരം നീരജ് മാധവ് ആണ്. ആര്‍ഡിഎക്സിന്റെ ലൊക്കേഷനിലാണ് സംഭവം. ആര്‍ഡിഎക്സില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗമായിരുന്നു ക്ലൈമാക്സിലേത്. പൊടിപാറിയ ഫൈറ്റ് കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ചപ്പോള്‍ അതിന് പിന്നിലെ കഠിന പ്രയത്നം വളെരെ വലുതായിരുന്നു എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലൈമാക്സ് ഷൂട്ടിനിടെ നീരജിന്റെ കാലിന് വലിയൊരു പരിക്ക് സംഭവിച്ചത് വീഡിയോയില്‍ കാണാം. ശേഷം നീര് വച്ച കാലും അദ്ദേഹത്തെ ഡോക്ടര്‍ ശുശ്രൂഷിക്കുന്നതുമെല്ലാം വീഡിയോയില്‍ ദൃശ്യമാണ്. സിനിമയില്‍ നിന്നും പിന്മാറേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് താൻ കരുതിയതെന്ന് വീഡിയോ പങ്കുവച്ച്‌ നീരജ് മാധവ് കുറിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക