കോട്ടയം: പുതുതായി വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്ബർ സ്വന്തമാക്കാന് ഉടമ മുടക്കിയത് 8.80 ലക്ഷം. അയര്ക്കുന്നം കുടകശേരില് ടോണി വുർക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങള്‍ മുടക്കി ഇഷ്ട നമ്ബര്‍ നേടിയത്. കോട്ടയം ആർ ടി ഓഫിസിൽ നിന്നുളള കെ എൽ 05 എവൈ 7777 എന്ന നമ്ബരിനാണ് അദ്ദേഹം ലക്ഷങ്ങള്‍ മുടക്കിയത്.

തന്റെ മുൻ വാഹനങ്ങളായ ജാഗ്വാറിനും, കിയയുടെ സെല്ടോസിനുമെല്ലാം ഉള്ള അതേ നമ്ബരായ 7777 എന്ന നമ്ബർ തന്നെ പുതിയ വാഹനത്തിനും വേണമെന്നാണ് ഉടമ ആഗ്രഹിച്ചത്. കിയ മോട്ടേഴ്സിന്റെ പുതിയ മോഡലായ കാർണിവൽ കാറിനു നേടാനാണ് ഇപ്പോള്‍ ഇദ്ദേഹം ഇഷ്ട നമ്ബര്‍ നേടാന്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് കൊടുത്തത്. തെള്ളകത്തെ ഷോറൂമിൽ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡല്‍ കാര്ണിവൽ ബുക്ക് ചെയ്തത്. ഓണ്ലൈനായി കെഎല് 05 എവൈ 7777 എന്ന നമ്ബരിനു വേണ്ടി ഇദ്ദേഹം ബുക്ക് ചെയ്തു. എന്നാല് ഈ നമ്ബരിനായി മറ്റൊരാള്‍ കൂടി കളത്തിലെത്തി. തുടര്ന്ന് ഓണ്ലൈൻ മുഖേന വാശിയേറിയ ലേലം നടക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇദ്ദേഹത്തിനൊപ്പം ഇതേ നമ്ബരിനായി മത്സരിച്ചയാള് 7.80 ലക്ഷം വരെ ലേലം വിളിച്ചെങ്കിലും ലേലം ചൂടുപിടിച്ചപ്പോള് അയാള്‍ പിന്മാറി. 45.40 ലക്ഷം രൂപമുടക്കിയാണ് ഇദ്ദേഹം വാഹനം വാങ്ങിയത്. മുമ്ബ് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്ബര് ലഭിക്കുന്നതിനായി പ്രമുഖ സിനിമാ താരം പൃഥ്വിരാജ് സുകുമാരന്‍ മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോർഡാണ് ടോണി വർക്കിച്ചൻ മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോർഡ് തുകയാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക