കൊച്ചി: എറണാകുളം (Ernakulam) കലൂര്‍ സ്റ്റേഡിയത്തിന് സമീപം ലഹരി സംഘങ്ങളുടെ (Drug Mafia) വെടിവെപ്പ് പരിശീലനത്തിനിടെ (Shooting Training) അഭിഭാഷകന് വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അജ്‌മലിന് ചെന്നിക്ക് സമീപം വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടി. ഇതോടെ അഞ്ചംഗ സംഘം അവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

അജ്മലിന്റെ പരാതിയിന്മേല്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എയര്‍ ഗണ്ണില്‍ നിന്നുമാണ് അജ്മലിന് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവാക്കള്‍ തോക്ക് ഉപയോഗിച്ച്‌ പരിശീലനം നടത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവെപ്പ് പരിശീലനത്തിനായി ഉപയോഗിച്ച പെല്ലറ്റുകള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെടിയേറ്റതിന് പിന്നാലെ യുവാക്കളുടെ പക്കല്‍ എയര്‍ഗണ്‍ കണ്ടതായി യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ലഹരി സംഘം തമ്ബടിക്കുന്നത് പതിവായത് പൊലീസിനും പ്രദേശ വാസികള്‍ക്കും തലവേദനയായിട്ടുണ്ട്. യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന സംഘത്തിന്‍്റെ മാരകായുധങ്ങള്‍ ഉണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ മാസം ഇവിടെ ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും വെടിവെപ്പും വടിവാള്‍ വീശലും നടന്നതായി പറയുന്നു. പോലീസ് എത്തി ഈ സംഘങ്ങളെ സ്ഥലത്ത് നിന്നും ഓടിച്ചുവിടുന്നത് പതിവായി മാറിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക