ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും. പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്.

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്ക് കീഴിലെ ഒമ്ബതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്‌സിഡി പ്രകാരം നല്‍കും. നേരത്തെ നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്.സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക