കൊച്ചി: തൃക്കാക്കരയില്‍ പ്രചാരണം ചൂടുപിടിക്കവെ കൊമ്ബുകോര്‍ത്ത് ട്വന്‍റി20 പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍​ സാബു എം. ജേക്കബും സി.പി.എം എം.എല്‍.എ പി.വി. ശ്രീനിജിനും. ട്വന്‍റി ട്വന്‍റിയെ ദ്രോഹിച്ചതിന്​ പി.വി. ശ്രീനിജന്‍ മാപ്പുപറയണമെന്ന്​ സാബു ജേക്കബ്​ ആവശ്യപ്പെട്ടതിനു പിന്നാലെ ഫേസ്​ബുക്കില്‍ ‘കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ, ഒരാള്‍ക്ക്​ കൊടുക്കാനാണ്​’ പരിഹാസവുമായി എം.എല്‍.എ രംഗത്തെത്തി.

ഇതിന്​ ‘കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പുണ്ടെന്നു’മായിരുന്നു സാബുവിന്‍റെ മറുപടി. മേയ് 31ന് ശേഷം ഇത്​ വേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി. വാക്ക് പോര്​ മൂത്തതോടെ സി.പി.എം ഇടപെട്ട്​ ശ്രീനിജിന്‍റെ പോസ്റ്റ്​ പിന്‍വലിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആംആദ്​മി പാര്‍ട്ടി, ട്വന്‍റി20 എന്നിവ ചേര്‍ന്ന്​​ പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്‍റെ പിന്തുണതേടി യു.ഡി.എഫ്-എല്‍.ഡി.എഫ്​ മുന്നണികള്‍ പരസ്യമായി രംഗത്തുണ്ട്​​. 2021ലെ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 തൃക്കാക്കരയില്‍​ 13,897 വോട്ടുകള്‍ പിടിച്ചിരുന്നു. ഇക്കുറി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലെങ്കിലും തൃക്കാക്കരയില്‍ സംഘടനയുടെ നിലപാട്​ ഉടന്‍ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ്​ വ്യക്തമായിട്ടുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക