പാലോട് (തിരുവനന്തപുരം): പിക്ക് അപ്പ് ലോറിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. തിരുവനന്തപുരം തെങ്കാശി പാതയില്‍ പാലോട് ഇടക്കോളനിയിലാണ് സംഭവം. കൊല്ലായില്‍ ചരുവിള പുത്തന്‍ വീട്ടില്‍ സവാദ് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോയി മടങ്ങി വരവേ അമിത വേഗതയില്‍ വന്ന പിക്ക് അപ്പ് ലോറി കാറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ തൊട്ടടുത്തുള്ള കലുങ്കില്‍ ഇടിക്കുകയും തുടര്‍ന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം നിറഞ്ഞ് നല്ല ഒഴുക്കുണ്ടായിരുന്നു. വലിയ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറില്‍ ഡ്രൈവര്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്. തോട്ടിലെ മണ്‍തിട്ടയില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഉണ്ടാകാതെ ഒഴിവായത്. അര മണിക്കൂറോളം സവാദ് കാറിനുള്ളില്‍ കുടുങ്ങി. സമയം വൈകിയതിനാലും കനത്ത മഴയായതും കാരണം സമീപവാസികളാരും അപകടവിവരം അറിഞ്ഞില്ല. ഏറെ പണിപ്പെട്ട് സവാദ് സ്വയം പുറത്തിറങ്ങുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക