
വഴിക്കടവ്: മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ പിതാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് പിതാവ് വഴിക്കടവ് പൊലീസില്‍ പരാതി നല്കിയത്. പിതാവിന്റെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയെയും മാതാവിനെയും ശാസ്ത്രീയമായി ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ ഇരുവരേയും കൊണ്ട് കുട്ടിയുടെ പിതാവ് വ്യാജമൊഴി പറയിപ്പിച്ചതാണന്ന് കണ്ടെത്തുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഒളിവില്‍ പോയ പിതാവിനെ പൊലീസ് കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കുടുംബ വൈരാഗ്യത്തെ തുടര്‍ന്നാണ് ഭാര്യാ സഹോദരനെ കുടുക്കാന്‍ കുട്ടിയുടെ പിതാവ് വ്യാജപരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.