കോഴിക്കോട്: കെ വി തോമസിന്റെ ഇടത് പക്ഷ അനുകൂല നിലപാടും കോണ്‍ഗ്രസിനോടുള്ള നിലപാടിനെയും പരോഷമായി വിമര്‍ശിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ ടി സിദ്ദിഖ്. വിഭവ സമൃദമായ ഒരു സദ്യയുടെ ചിത്രം പങ്കുവച്ചാണ് ടി സിദ്ദിഖ് കെവി തോമസിന്റെ നിലപാടുകള്‍ പരിഹസിക്കുന്നത്. എന്തിനാ പോയത്..? ‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..!!’ എന്ന വാചകവും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

https://m.facebook.com/story.php?story_fbid=539402684222182&id=100044573640113

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കെ വി തോമസ് വിവാദത്തില്‍ കല്ല്യാണം എന്ന വാചകം കൂട്ടിച്ചേര്‍ത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ ആരോപണത്തിന് മറുപടിയായിട്ടാരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. കെവി തോമസിനെ തൃക്കാക്കരയിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ അവിടെ കല്യാണം നടക്കുന്നില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക