തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരെ സര്‍വ്വകലാശാലാ സ്ക്വാഡ് പിടികൂടി. പോലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് ആണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍. ലോ കോളേജില്‍ ഈവനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

മറ്റ് മൂന്നു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പബ്ലിക് ഇന്റര്‍നാഷനല്‍ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്ക്വാഡിന്റെ സന്ദര്‍ശനം. പരീക്ഷ ആരംഭിച്ച്‌ അരമണിക്കൂറിനുള്ളില്‍ തന്നെ നാല് പേരെയും പിടികൂടി. പരിശോധക സംഘം ഇവരില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയിലെടുക്കുകയും സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയതു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിയിലായ നാല് പേര്‍ക്കുമെതിരെ സര്‍വ്വകലാശാലയുടെ നടപടി ഉണ്ടാകും. ആദര്‍ശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകും. ആദര്‍ശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരില്‍, രണ്ട് മാസമായി ഇയാള്‍ അവധിയിലായിരുന്നുവെന്ന് ട്രെയിനിങ് കോളേജ് അധികൃതര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക