കൊല്ലം: വീട്ടുമുറ്റത്തു കഞ്ചാവ് ചെടി വളര്‍ത്തിയ യുവതി അറസ്റ്റില്‍. മേലില സ്വദേശിനിയായ വീട്ടമ്മ തുളസിയെ ആണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ളാ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഇവരുടെ വീട്ടുമുറ്റത്തു നിന്നും പത്തടിപൊക്കമുള്ള അറുപത്തിഒന്ന് ശിഖരങ്ങളോട് കൂടിയ പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. തുളസിയുടെ വീട് കേന്ദ്രീകരിച്ചു കഞ്ചാവ് ഉപയോഗം നടക്കുന്നതയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ തുളസിയെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക