മലപ്പുറം: കഞ്ചാവ് കടത്തിയ കേസില്‍ സിനിമ അസിസ്റ്റന്‍റ്​ കാമറാമാന്‍ അറസ്റ്റിലായി. കൊല്ലം കൊട്ടിയം സ്വദേശി സുമിത്താണ്(22) തിരൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ തിരൂര്‍ ആലിങ്ങലില്‍ പൊലീസ് വാഹന പരിശോധനക്കിടെയാണ്​ കേസിനാസ്പദമായ സംഭവം. കാസര്‍കോട്ടുനിന്ന്​ കൊല്ലത്തേക്ക് കാറില്‍ പോകുകയായിരുന്നു പ്രതിയും സംഘവും. പൊലീസ് പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു ഇവര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുമ്ബും നിരവധി തവണ ഇവര്‍ കച്ചവടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക