കോട്ടയം: ചങ്ങനാശേരി പാറേല്‍ പള്ളി സ്വദേശിയും കോള്‍ഡ് സ്റ്റോറേജ് ഉടമയുമായ വ്യക്തിയെ കാര്‍ അടക്കം കാണാതായതായതില്‍ ദുരൂഹത. കുരിശുംമൂട്ടിലെ ഡെയ്ലി ഫിഷ് മാര്‍ക്കറ്റ് ഉടമ സൈനു സക്കറിയയെയാണ് ഇന്നലെ മുതല്‍ കാണാതായതായി പരാതിയുള്ളത്.

കടയിലേക്കുള്ള മീന്‍ വാങ്ങാനായിട്ടാണ് അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയത്. മീന്‍ വാങ്ങാനുള്ള മുപ്പതിനായിരത്തോളം രൂപയും അദ്ദേഹത്തിന്റെ കൈവശം ഉള്ളതായിട്ടാണ് പറയുന്നത്. അദ്ദേഹത്തിന്റെ സ്വിഫ്റ്റ് കാറും കാണാതായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കെഎല്‍ 33 എഫ് 7299 രജിസ്റ്റര്‍ നന്പരിലുള്ളതാണ് കാര്‍. ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പർ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ചങ്ങനാശേരി പൊലീസ് അന്വേഷണം തുടങ്ങി.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ചങ്ങനാശ്ശേരി പോലിസ് സ്റ്റേഷനിലോ 04812420100 അടുത്ത ബന്ധുക്കളെയോ വിവരം അറിയിക്കേണ്ടതാണ് – ബിനു തോമസ് 9847508483.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക