ലഖ്‌നൗ: വീണ്ടും കുളി വീഡിയോ പങ്കിട്ട് ഉത്തര്‍പ്രദേശ് മന്ത്രി. ആദ്യം പങ്കിട്ട കുളി വീഡിയോ വൈറലായതിന് പിന്നാലെയാണ് പരിഹാസങ്ങള്‍ക്ക് മറുപടിയെന്നോണം വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത താന്‍ കുളിക്കുന്ന മറ്റൊരു വീഡിയോ ഇപ്പോള്‍ വീണ്ടും പങ്കിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയില്‍ ഹാന്‍ഡ് പമ്ബില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോയാണ് മന്ത്രി വീണ്ടും ട്വീറ്റ് ചെയ്തത്. ഷാജഹാന്‍പുര്‍ ജില്ലയിലെ ചക് കന്‍ഹൗ ഗ്രാമത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍വച്ചായിരുന്നു മന്ത്രിയുടെ ഏറ്റവും പുതിയ വൈറല്‍ കുളി.

‘യോഗി സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സര്‍ക്കാരും സാധാരണക്കാരും തമ്മില്‍ അകലമോ വ്യത്യാസമോ ഇല്ല. ഈ സര്‍ക്കാരില്‍ വിഐപി സംസ്‌കാരമില്ല’- വീഡിയോ പങ്കിട്ട് മന്ത്രി ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ബറേലി ജില്ലയിലെ സന്ദര്‍ശന വേളയിലായിരുന്നു മന്ത്രിയുടെ ആദ്യ കുളി. ഭരതൗള്‍ ഗ്രാമത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ മന്ത്രി താമസിക്കുകയും ഹാന്‍ഡ് പമ്ബില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആദ്യ വീഡിയോ പങ്കിട്ടപ്പോള്‍ ഒരുപാടുപേര്‍ മന്ത്രിയെ അഭിനന്ദിച്ചെങ്കിലും ചിലര്‍ പരിഹാസവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു വീഡിയോ അദ്ദേഹം പങ്കിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക