കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ കാസ. ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കോണ്‍ഗ്രസിന്റെ ഹീനതന്ത്രത്തിന് മറുപടി കൊടുക്കേണ്ടത് ആവശ്യമാണെന്ന് കാസ ഫേസ്ബുക്കിലൂടെ പറഞ്ഞു.

കോണ്‍ഗ്രസ് കാണിക്കുന്ന ഈ തോന്യവാസത്തിന് മറുപടി കൊടുക്കേണ്ടത് തൃക്കാക്കരയിലെ ക്രിസ്ത്യാനികളാണ് !തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കര്‍ദിനാളിന്റെ നോമിനി എന്ന രീതിയില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികരെയും എഎംടി എന്ന സഭാവിരുദ്ധ സംഘടനയെയും കൈയിലെടുത്തു കൊണ്ട് കത്തോലിക്കാസഭയിലെ പ്രശ്‌നങ്ങളെയും അഭിവന്ദ്യ കര്‍ദ്ദിനാളിന്റെ നാമവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ച്‌ ക്രിസ്ത്യാനിളെ ഭിന്നിപ്പിച്ച്‌ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള കോണ്‍ഗ്രസിന്റെ ഹീന തന്ത്രത്തിന് മറുപടി കൊടുക്കേണ്ടത് ആവശ്യമാണ്.’ എന്നാണ് കാസ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ഡലത്തില്‍ യുഡിഎഫും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉമാ തോമസിനെ യുഡിഎഫും ഡോ. ജോ ജോസഫിനെ എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക