കൊല്ലം: വാഹനാപകടത്തില്‍ പെട്ട് ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ആര്‍എസ്പി നേതാവായ എസ്.തുളസീധരന്‍ പിള്ളയാണ് മരിച്ചത്. രാത്രി 9.15ന് ദേശീയപാതയില്‍ ചവറ എഎംസി ജംക്‌ഷനിലായിരുന്നു അപകടം.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്‌ ബസും കൂട്ടിയിടിക്കുകയായിരുന്നു. തുളസീധരന്‍ പിള്ള സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക