മലയാള സിനിമയില്‍ ഇപ്പോള്‍ ഉള്ളവരില്‍ ഭൂരിഭാഗം പേരും ‘അമ്മ’യില്‍ അംഗമല്ലാത്തവരാണെന്ന് നടന്‍ ബാബു രാജ്. അവരെ എങ്ങനെ സംഘടനയില്‍ കൊണ്ടുവരാം എന്നുള്ളതാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിന്തിക്കുന്നതെന്നും അതിനിടയിലെ ഓരോ വിട്ടുപോക്കും ദുഃഖമുള്ളതാണെന്നും ബാബു രാജ് പറഞ്ഞു. ‘അമ്മ’ ഐസിസിയില്‍ നിന്നും മാലാ പാര്‍വതി, ശ്വേത മേനാന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു ബാബു രാജ്.

ബാബുരാജിന്റെ വാക്കുകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളുടെ വിഷമമാണ് ഇതില്‍ കാണുന്നത്. സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ മറ്റ് സംഘടനകള്‍ ഉണ്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞത് മനസിലായില്ല. പതിവിലും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തയുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ഇത്തവണത്തേത്. ഇതുവരെ വളരെ മനോഹരമായി പോയതുമാണ്. ഐസിസി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര എക്‌സിക്യുട്ടീവ് കമ്മിറ്റി കൂടിയത്. കമ്മിറ്റിയിലെ തീരുമാനം, അതില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയല്ല. അതാണ് ശ്വേത പരാതിപ്പെട്ടത്.

ഐസിസി റിപ്പോര്‍ട്ടിന് പുറത്ത് സംഘടന ഒരു തീരുമാനമെടുക്കുമ്ബോള്‍ സംഘടനയെ വിമര്‍ശിക്കേണ്ടി വരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മോഹന്‍ലാല്‍ മുന്‍കൈ എടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് പോയ്‌ക്കൊണ്ടിരുന്നത്. പക്ഷേ ഇത് എന്ത് സംഭവിച്ചെന്ന് അറിയില്ല. സ്ത്രീകള്‍ ഒന്നടങ്കം പറയുമ്ബോള്‍ അവര്‍ക്ക് വിഷമമുണ്ടാകും. എന്ത് പറയാന്‍ പറ്റും.

മാലാ പാര്‍വ്വതിയുടെ രാജിയുമായി ബന്ധപ്പെട്ട ഒരാള്‍ പോയാല്‍ വേറെ ആളുകള്‍ വരുമെന്ന മണിയന്‍പിള്ള രാജുവിന്റെ പരാമര്‍ശം കേട്ട് ഞെട്ടിപോയി. എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് പോലും മനസിലാകുന്നില്ല. ഓരോ അംഗങ്ങളും വിട്ട് പോവുക എന്നത് അത് നമ്മളെ തടയുക എന്ന അര്‍ത്ഥത്തിലാണ്. അങ്ങനെ പോയവരെയെല്ലാം തിരിച്ച്‌ കൊണ്ടുവരേണ്ടതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ഉള്ളവരില്‍ ഭൂരിഭാഗം പേരും ‘അമ്മ’യില്‍ അംഗമല്ലാത്തവരാണ്. അവരെ എങ്ങനെ സംഘടനയില്‍ കൊവരാം എന്നുള്ളതാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിന്തിക്കുന്നത്. അതിനിടയിലെ ഓരോ വിട്ടുപോക്കും ദുഃഖമുള്ളതാണ്. സംഘടനയില്‍ നിന്നും രാജി വെക്കേണ്ട കാര്യമില്ല. തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക