ഗാന്ധിനഗര്‍: കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് അസ്വസ്ഥത. ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഗെയിറ്റിനു എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലില്‍ നിന്നാണു വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതയുണ്ടായി. ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ഥിനി കോളജ് അധികൃതര്‍ക്കു പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക