ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കുംഭകോണത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. 757.77 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.

തമിഴ്‌നാട്ടിലെ ദിണ്ടുഗലില്‍ ഉള്ള ഫാക്ടറിയും ഭൂമിയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ അന്വേഷണ സംഘം ജപ്തി ചെയ്തു. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് പ്രകാരം 411.83 കോടി രൂപയുടെ വസ്തുവകകളും ( മൂവബിള്‍ ആന്റ് ഇമ്മൂവബിള്‍), 345.94 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡയറക്‌ട് സെല്ലിംഗ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് ശൃഖലയുടെ മറവില്‍ വ്യാപക തട്ടിപ്പാണ് ആംവേ നനടത്തിയിരുന്നതെന്ന് ഇ.ഡി പറയുന്നു. കമ്ബനിയുടെ മിക്ക പ്രൊഡക്ടുകള്‍ക്കും അമിത വിലയായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക