തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടര ലക്ഷം കോടിയെന്ന് വെളിപ്പെടുത്തല്‍. നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനമാണ് സ്വത്ത് വിവരം പരസ്യമാക്കിയത്. വിപ്രോയുടെയും നെസ്‌ലെയുടെയും ഉള്‍പ്പടെ ഇന്ത്യയിലെ വന്‍കിട കമ്ബനികളുടെ വിപണി മൂല്യം നിഷ്പ്രഭമാക്കുന്ന സ്വത്താണിത്. 1993 ല്‍ ക്ഷേത്രം ആന്ധ്രയില്‍ സ്ഥാപിച്ചത് മുതല്‍ സ്വത്ത് വിവരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

വിവിധ ബാങ്കുകളിലായി 10.25 ടണ്‍ സ്വര്‍ണനിക്ഷേപം, 2.5 ടണ്‍ സ്വര്‍ണാഭരണങ്ങള്‍, 16,000 കോടി രൂപ ബാങ്ക് നിക്ഷേപം, ഇന്ത്യയിലെമ്ബാടുമായി 960 വസ്തുവകകള്‍ എന്നിങ്ങനെയാണ് സ്വത്തുവിവരങ്ങള്‍. മൊത്തം രണ്ടരലക്ഷം കോടി രൂപ. 2019 ല്‍ ബാങ്ക് നിക്ഷേപമായുണ്ടായിരുന്നത് 13,025 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 2,900 കോടി രൂപ വര്‍ധിച്ച്‌ 15,938 കോടിയിലെത്തിയെന്ന് ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ റെഡ്ഡി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2.14 ലക്ഷം കോടിയാണ് വിപ്രോയുടെ വിപണി മൂല്യം. സ്വിസ് കമ്ബനിയായ നെസ്‌ലെയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ വിപണി മൂല്യം 1.96 ലക്ഷം കോടി രൂപയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസി(ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍) ഐഒസി (ഇന്ത്യന്‍ ഏയില്‍ കോര്‍പറേഷന്‍) എന്നിവയുടെ മൂല്യവും തിരുപ്പതി ക്ഷേത്രത്തിന്റെ താഴെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക