ലൈംഗികബന്ധത്തിനിടയില്‍ മുറിവുകള്‍ ഉണ്ടാകുക സാധാരണയാണ്. എന്നാല്‍ ഇത് ആരും കാര്യമാക്കാറില്ല. മിക്കപ്പോഴും ഇത് സ്വാഭാവികമായി ഉണങ്ങാറുമുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പ്രശ്‌നമായി മാറാറുണ്ട്. ലൈംഗികബന്ധത്തിനിടയില്‍ യോനിയില്‍ ഉണ്ടാകുന്ന മുറിവുകളാണ് പ്രധാനമായും സംഭവിക്കുന്നത്. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുമ്ബോഴാണ് ഇത് സംഭവിക്കുക.

ചിലപ്പോള്‍ ഇത് അണുബാധയ്ക്കും ബ്ലീഡിങിനും കാരണമാകുകയും ചെയ്യും. കൂടാതെ മലദ്വാരത്തില്‍ ഉണ്ടാകുന്ന പോറലുകളും പ്രശ്‌നമായി വന്നേക്കാം. കാരണം യോനിയിലെ പോലെ ഇവിടെ സ്വാഭാവികമായി ലൂബ്രിക്കേഷന്‍ ഉണ്ടാവാറില്ല. യോനിയെ അപേക്ഷിച്ചു മലദ്വാരത്തില്‍ ബാക്ടീരിയ സാന്നിധ്യം കൂടുതലാകും. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകുന്ന മുറിവുകള്‍ ഗൗരവമുള്ളതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോനിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, വേദന വളരെ സാധാരണമാണ്. ലൈംഗികബന്ധത്തിനു ശേഷം ഇളം ചൂടു വെള്ളത്തില്‍ യോനി കഴുകുന്നത് നല്ലതാണ്. വേദന കൂടുതലാണെങ്കില്‍ ഡോക്ടറെ കാണുക തന്നെ വേണം. ലിംഗത്തിലെ രക്തപ്രവാഹം കൊണ്ട് അപൂര്‍വം അവസരങ്ങളില്‍ ലിംഗം സെക്‌സ് വേളയില്‍ ഒടിയാറുണ്ട്. സ്ത്രീകള്‍ മുകളില്‍ വരുന്ന പോസിഷനുകളില്‍ ആണ് ഇത് സംഭവിക്കുന്നത്.

കാലുകള്‍ക്കും തുടയ്ക്കുമാണ് സെക്‌സ് വേളയില്‍ ഏറ്റവുമധികം ആയാസം. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിനുശേഷം സന്ധി വേദന കാണാറുണ്ട്. ചെറിയ വ്യായാമങ്ങള്‍, നടത്തം എന്നിവ ശീലമാക്കിയാല്‍ ഇതിനു പരിഹാരമാകും. അല്ലെങ്കില്‍ പൊസിഷന്‍ മാറ്റിയും പരീക്ഷിക്കാം.

സെക്‌സിനിടയില്‍ ഹൃദയാഘാതം സംഭവിച്ച വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. നെഞ്ചു വേദന, എന്തെകിലും അസ്വസ്ഥത എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട ശേഷം മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക