വയനാട്: തനിക്ക് 52 വയസായി , ഇപ്പോഴും സ്വന്തമായി വീടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്. അലഹബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല, ഞാന്‍ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ്. എന്നാല്‍ അത് എന്‍റെതല്ലെന്നും രാഹുല്‍ പറഞ്ഞു. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍.

അതേസമയം രാഹുലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പരിഹാസവും ട്രോളുകളുമാണ് ബിജെപി നടത്തുന്നത്. അതിനിടയില്‍ രാഹുലിന്റെ ആസ്തി വിവരങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുല്‍ ഗാന്ധിയുടെ ആസ്തി എത്ര?

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ ഇങ്ങനെയാണ്- സമ്ബാദ്യം 5 കോടി 80 ലക്ഷം രൂപയാണെന്നാണ് സത്യവാങ്മൂലത്തില്‍ രാഹുല്‍ പറയുന്നത്. അതേസമയം നാല്‍പ്പതിനായിരം രൂപയാണ് കൈവശമുണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തില്‍ അന്ന് വിശദമാക്കിയിരുന്നു.

വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയില്‍ പരം രൂപയുടേതാണ്. പോസ്റ്റല്‍ നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വര്‍ണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം രൂപ.

സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം

നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണ്.ദില്ലിയിലെ സുല്‍ത്താന്‍പൂരിലുള്ള കൃഷിഭൂമിയില്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. ഒരു കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമില്‍ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ട്. 8,75,70,000.00 ആണ് ഇതിന്റെ ഇപ്പോഴത്തെ വിലയെന്നപം അദ്ദേഹം വിശദമാക്കിയിരുന്നു.

അഞ്ച് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ആകെ ആസ്തിയില്‍ 7 കോടിയോളം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് 9.4 കോടിയായിരുന്നു രാഹുലിന്റെ ആകെ ആസ്തിയായി കാണിച്ചിരുന്നത്.

72 ലക്ഷം രൂപയുടെ കടബാധ്യത

72 ലക്ഷം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇതില്‍ അഞ്ച് ലക്ഷം രൂപ അമ്മയായ സോണിയാ ഗാന്ധിക്ക് നല്‍കാനുള്ളതാണെന്നാണ് വ്യക്തമാക്കിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക