ഫുഡ് ഡെലിവറി ബോയിയെ (food delivery boy) ചെരുപ്പുകൊണ്ട് മര്‍ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യാഴാഴ്ച വൈകുന്നേരം ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിന് സമീപമാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍, പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

പെണ്‍കുട്ടി തന്റെ സ്കൂട്ടറില്‍ ചൗക്കില്‍ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഡെലിവറി ബോയ് റോംഗ് സൈഡില്‍ നിന്നുമെത്തി പെണ്‍കുട്ടിയുടെ സ്കൂട്ടിയില്‍ ഇടിച്ചു. പെണ്‍കുട്ടി നിലത്ത് വീണു, അതിനുശേഷം അവള്‍ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കാന്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപവാസികള്‍ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരെയും ചെവിക്കൊണ്ടില്ല. അവള്‍ യുവാവിനെ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം. (വീഡിയോ ചുവടെ)

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, വിഷയത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഓംതി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് എസ്പിഎസ് ബാഗേല്‍ പറഞ്ഞു. സംഭവത്തില്‍ എന്തെങ്കിലും പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുമെന്നും ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക