ജോധ്പുര്‍: ‌ ഗര്‍ഭിണിയാകാനും പ്രസവിക്കാനുമായി തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട യുവതിയുടെ ഹര്‍ജിയില്‍ നടപടി. യുവതിക്ക് അമ്മയാകാന്‍ തടവുകാരനായ ഭര്‍ത്താവിന് ജോധ്‌പൂര്‍ ഹൈക്കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചു. രേഖ എന്ന യുവതിയാണ് 34 കാരനായ ഭര്‍ത്താവ് നന്ദലാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവിന്റെ ജയില്‍വാസം മൂലം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളെ ബാധിച്ചതായി ജസ്റ്റിസുമാരായ സന്ദീപ് മോത്ത, ഫര്‍സന്ദ് അലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഋഗ്വേദമുള്‍പ്പെടെയുള്ള ഹൈന്ദവ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ് യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചത്. യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതങ്ങളുടെ തത്വങ്ങളും പരാമര്‍ശിച്ചു. 16 കൂദാശകളില്‍ ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുക എന്നത് സ്ത്രീയുടെ പ്രധാന അവകാശമാണെന്നും കോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്തതി എന്ന യുവതിയുടെ അവകാശം ദാമ്ബത്യ ബന്ധത്തിലൂടെ നടപ്പാക്കാന്‍ കഴിയും. ഇത് കുറ്റവാളിയെ സാധാരണ നിലയിലാക്കുന്നതിനും കുറ്റവാളിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കും. പരോളിന്റെ ലക്ഷ്യം കുറ്റവാളിയെ മോചിപ്പിച്ചതിന് ശേഷം സമാധാനത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണെന്നും കോടതി വ്യക്തമാക്കി.

തടവുകാരന്റെ ഭാര്യക്ക് കുട്ടികളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ശിക്ഷയ്ക്ക് വിധേയയല്ല. അതുകൊണ്ടുതന്നെ തടവുകാരനായ ഭര്‍ത്താവുമായി സന്താനോല്‍പാദനത്തിനായി ദാമ്ബത്യം നിഷേധിക്കുന്നത് ഭാര്യയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാനിലെ ഭില്‍വാര കോടതി‌യാണ് നന്ദലാലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അജ്മീര്‍ ജയിലിലാണ് ഇ‌യാള്‍. 2021-ല്‍ അദ്ദേഹത്തിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക