അടുക്കളയില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒരു വയസുകാരിയുടെ രക്ഷകരായി മലപ്പുറം അഗ്നിശമന സേന (Fire and Rescue).കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം നടന്നത്.

കട്ടികൂടിയ സ്റ്റീല്‍ പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ ആദ്യം വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഗ്നിശമനസേനയെ സമീപിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇസ്മായില്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ആര്‍.വി.സജികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ സി.പി.അന്‍വര്‍, വി.പി.നിഷാദ്, എ.എസ്.പ്രദീപ്, കെ.എം.മുജീബ്, കെ.അഫ്സല്‍, വി.നിസാമുദ്ദീന്‍, കെ.ടി.സാലിഹ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക