
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് പ്രണയബന്ധം വിലക്കിയതിന്റെ വൈരാഗ്യമെന്ന് ആരോപണം. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെത്തിയത് പെട്രോളും പടക്കവുമായിട്ടാണ്
പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് ബന്ധു കുമാരന്‍ പറഞ്ഞു. മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തു ആക്രമിക്കാന്‍ കാരണം ഇതാവാമെന്നാണ് ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.