തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമനായി പ്രതികാരം ചെയ്ത് കാമുകി. കാമുകന് തന്റെ ഒരു സുഹൃത്തുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ 29 -കാരിയായ അഗസ്താ പ്രതികാരമായി കാമുകന്റെ കോണ്ടത്തിനുള്ളില്‍ മുളകെണ്ണ ഒഴിക്കുകയായിരുന്നു. ടെക്‌സാസില്‍ നിന്നുള്ള അവള്‍ ഒരു ചോക്ലേറ്റ് കമ്ബനി ഉടമയാണ്. രണ്ട് വര്‍ഷത്തോളം അവര്‍ ഒരുമിച്ച്‌ കഴിഞ്ഞു. അവള്‍ ആ ബന്ധത്തില്‍ സീരിയസ് ആയിരുന്നു. അവരൊരുമിച്ചുളള ഒരു ജീവിതം സ്വപ്‍നം കണ്ട് കഴിഞ്ഞിരുന്ന അവള്‍ എന്നാല്‍ പിന്നീടാണ് അവളുടെ തന്നെ മറ്റൊരു സുഹൃത്തുമായിട്ട് അയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ചില പ്രണയ സന്ദേശങ്ങള്‍ ഫോണില്‍ അഗസ്താ കാണാന്‍ ഇടയായി. തന്നെ പ്രേമിക്കുന്നതിനൊപ്പം തന്റെ അടുത്ത സുഹൃത്തുമായും അയാള്‍ രഹസ്യ ഡേറ്റിംഗ് നടത്തുകയാണെന്ന് അവള്‍ മനസ്സിലാക്കി.

തന്നെ വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ അവള്‍ ആഗ്രഹിച്ചു. habanero എന്നത് ഏറ്റവും എരിവുള്ള ഒരു തരം മുളകാണ്. ആ മുളകില്‍ നിന്നുള്ള എണ്ണ തന്റെ കാമുകന്റെ കോണ്ടത്തില്‍ അവള്‍ നിറച്ചു. ഇതുപയോഗിച്ച അയാള്‍ നീറി പുകഞ്ഞു. അലറി വിളിക്കുന്ന അയാളുടെ അരികിലേക്ക് അവള്‍ സഹായിക്കാനെന്ന ഭാവത്തില്‍ ചെന്നു. എന്നിട്ട് നീറുന്ന ലിംഗത്തില്‍ മുളക് ചേര്‍ന്ന ഐസും വയ്ക്കുകയും ചെയ്തുവത്രെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഞങ്ങളുടെ ജീവിതം സ്വപ്‍നതുല്യമായിരുന്നു. ആദ്യം അവന്‍ ഒരു മാന്യനായിരുന്നു. എന്നോട് നന്നായിട്ടാണ് പെരുമാറിയിരുന്നത്. അവന്റെ കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ അവന്‍ എന്നെ ചതിക്കുകയാണെന്ന സംശയം എന്നില്‍ വളര്‍ന്നു. എന്നാല്‍ ഇത് ഞങ്ങള്‍ കണ്ടുമുട്ടുന്നതിന് മുമ്ബുള്ളതായിരുന്നുവെന്നും, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് അത് വലിച്ചെറിയാതിരുന്നതെന്നും അവന്‍ എന്നോട് പറഞ്ഞു. എന്നാല്‍ എനിക്ക് അത് അത്ര വിശ്വാസമായില്ല. ഞാന്‍ അവന്റെ ഫോണ്‍ പരിശോധിച്ചു. അപ്പോഴാണ് അഞ്ച് വര്‍ഷത്തിലേറെയായി എന്റെ സുഹൃത്തായിരുന്ന ഒരുവളുമായി അയാള്‍ ചാറ്റു ചെയ്തതിന്റെ തെളിവുകള്‍ എനിക്ക് ലഭിച്ചത്” അവള്‍ പറഞ്ഞു.

പിന്നീട്, മുളകെണ്ണ എടുത്ത് ഒരു സിറിഞ്ച് ഉപയോഗിച്ച്‌ അവള്‍ അത് അവന്റെ കോണ്ടത്തില്‍ നിക്ഷേപ്പിച്ചു. ഇത് ഉപയോഗിച്ച അവന്‍ തന്റെ ലിംഗം വല്ലാതെ എരിയുന്നതായി അവളോട് പരാതിപ്പെട്ടു. എരിച്ചില്‍ ശമിപ്പിക്കാന്‍ ഐസ് വയ്ക്കാമെന്ന് അവള്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ എണ്ണ കലര്‍ന്ന ഐസ് അവള്‍ അയാള്‍ക്ക് കൊടുത്തു. അതും കൂടിയായപ്പോള്‍ വേദനയും നീറ്റലും സഹിക്കാന്‍ കഴിയാതെ അയാള്‍ അലറി വിളിച്ചു.

ഒടുവില്‍ അവന്‍ എല്ലാം അവളോട് ഏറ്റുപറഞ്ഞു. അഗസ്ത തന്റെ മുന്‍ സുഹൃത്തിനെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു. തന്റെ കാമുകനോട് ക്ഷമിക്കാനും ഒരവസരം കൂടി നല്‍കാനും അവള്‍ തീരുമാനിച്ചു. പക്ഷേ, അവന്‍ രണ്ടാം തവണയും അവളെ വഞ്ചിച്ചു. ഇതോടെ അവര്‍ എന്നേക്കുമായി പിരിഞ്ഞു. ഇപ്പോള്‍ അവള്‍ അവളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. ‘അതിനുശേഷം ഞാന്‍ അവനില്‍ നിന്ന് അകന്നു. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. അവന്‍ ഒരു വിഷമാണെന്ന് എനിക്കറിയാം’ അഗസ്താ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക