കോഴിക്കോട്: ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്നു ഭാര്യ. ടിപ്പര്‍ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണത്തിലാണു വനിതാ സുഹൃത്തിനെതിരെ ഭാര്യ ദീപ ആരോപണം ഉന്നയിച്ചത്. മാസങ്ങളായി ജയേഷ് വനിതാ സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുക ആയിരുന്നു. ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജയേഷിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ബാലുശ്ശേരി പൊലീസില്‍ ഭാര്യ ദീപ പരാതി നല്‍കി. മരിക്കുന്നതിന്റെ തലേന്നു വീട്ടിലേക്കു വിളിച്ച്‌ ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വനിതാ സുഹൃത്ത് തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്ബത്തികമായി ചൂഷണം ചെയ്തതായും ഇടതു കയ്യില്‍ വെട്ടി പരുക്കേല്‍പ്പിച്ചതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയേഷിന്റെ വനിതാ സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയതായും ഭാര്യ പറയുന്നു. ജയേഷ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതായി കുടുംബം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക