ഹൃത്വിക് റോഷന്റെ പിറന്നാളായിരുന്നു ഇന്നലെ. അമ്ബതിന്റെ നിറവിലെത്തിയ ഹൃത്വിക് റോഷന് ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേര്‍ എത്തിയിരുന്നു. കാമുകി സബാ ആസാദ് ചുംബനമാണ് താരത്തിന് സമ്മാനമായി നല്‍കിയത്. ഹൃത്വിക്ക് റോഷന് പിറന്നാള്‍ ആശംസയുമായി വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ സബാ ആസാദ് പങ്കുവയ്ക്കുകയും ചെയ്‍തു.

സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ വരാനിക്കുന്ന ചിത്രം ഫൈറ്ററിലെ നായകനായ ഹൃത്വിക് റോഷന്റെ ലുക്കിനെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരുന്നു ഇന്നലെ ആരാധകര്‍. ഹീര്‍ ആസ്‍മാനി എന്ന ഗാനത്തിന്റ വീഡിയോയില്‍ ഹൃത്വിക്കിന്റെ മുഖത്ത് ചുളിവുകള്‍ കാണാമായിരുന്നു. ഹൃത്വിക്കിന്റെ സത്യസന്ധതയെ പ്രശംസിക്കുകയായിരുന്നു ആരാധകര്‍. സാങ്കേതികതയുപയോഗിച്ച്‌ മുഖത്ത് ചുളിവുകള്‍ മറക്കാൻ താരങ്ങള്‍ ശ്രമിക്കുമ്ബോള്‍ ഹൃത്വിക് റോഷൻ യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്ന ആരാധകര്‍ അദ്ദേഹം മികച്ച ലുക്കിലാണെന്നും അഭിപ്രായപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്ബരപ്പിച്ച ഒരു ചിത്രമായ ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്ബതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക