കെജിഎഫിന്റെ മലയാളി ആരാധകരെ ഏറെ ആവേശത്തിലാക്കികൊണ്ടാണ് ഇന്ന് കൊച്ചിയില്‍ യഷ് എത്തിയത്. ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ കെജിഎഫ് 2 കോളിളക്കം സൃഷ്ടിക്കാന്‍ തയാറെടുത്തിരിക്കുമ്ബോഴാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചി ലുലു മാളില്‍ എത്തിയത്.

പ്രേക്ഷകരെ കണ്ട യഷ് മലയാളത്തിലാണ് സംസാരിച്ചു തുടങ്ങിയത്. എല്ലാവര്‍ക്കും നമസ്കാരം, കൊച്ചിയില്‍ വരന്‍ കഴിഞ്ഞതില്‍ സന്തോഷം. നിങ്ങളെ കാണാന്‍ കഴിഞ്ഞതിലും വളരെ വളരെ സന്തോഷം എന്നാണ് യഷ് മലയാളത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് താരം നന്ദിയും അറിയിച്ചു. ഇപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി യഷ് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും പ്രശസ്‌ത ഡയലോഗുകള്‍ പറഞ്ഞ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് യഷ് പറഞ്ഞത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ നീ പോ മോനെ ദിനേശാ എന്ന ഡയലോഗും ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ ചാമ്ബിക്കോ എന്ന ഡയലോഗും യഷ് പറഞ്ഞു. മലയാളത്തില്‍ മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ് എന്നും ദുല്‍ഖര്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരുമായി സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ പൃഥ്വിരാജിന്റെ അഭാവത്തില്‍ സുപ്രിയയാണ് ലുലു മാളില്‍ എത്തിയത്.

2018ല്‍ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് കെ ജി എഫ് ചാപ്റ്റര്‍ 2. യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2.

കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. സിനിമയുടെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ്. ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക