ബെംഗളൂരു: ബിസിനസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ തീകൊളുത്തിക്കൊന്നു. സുരേന്ദ്ര കുമാറാണ് മകന്‍ അര്‍പിത് സേട്ടിയയെ തീകൊളുത്തിക്കൊന്നത്. ബെംഗളൂരു ചമാരജ്‌പെട്ടിലെ വാല്‍മീകി നഗറില്‍ ഏപ്രില്‍ ഒന്നിനാണ് സംഭവം. സംഭവത്തി​ന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്ബാണ് സുരേന്ദ്ര കുമാറിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ഫാബ്രിക്കേഷന്‍ കമ്ബനി ബിസിനസ് മകനെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ ബിസിനസ് ലാഭകരമായി നടത്താന്‍ അര്‍പിതിന് കഴിഞ്ഞില്ല. മൈസൂരു റോഡിലുള്ള ബില്‍ഡിങ്ങിന്റെ വാടകക്ക് പുറമെ 1.5 കോടിയോളം രൂപ അര്‍പിത് കടം വാങ്ങിയിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം സുരേന്ദ്ര മകനോട് എക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അര്‍പിത് നല്‍കാന്‍ തയ്യാറായില്ല. ഇതാണ് വഴക്കിന് കാരണമായത്. ഗോഡൗണിനുള്ളില്‍വെച്ച്‌ അരമണിക്കൂറോളം ഇരുവരും തര്‍ക്കിച്ചിരിന്നു. ഇതിനുശേഷം ഒരു ദ്രാവകത്തില്‍ കുളിച്ചാണ് അര്‍പിത് പുറത്തേക്ക് വന്നത്. സ്പിരിറ്റ് കലര്‍ന്ന പെയിന്റ് ടിന്നറാണ് അര്‍പിതിന്റെ ദേഹത്തുണ്ടായിരുന്നത് എന്നാണ് സൂചന.

അര്‍പിതിന് പിന്നാലെ പുറത്തേക്ക് വന്ന സുരേന്ദ്രയോട് തീകൊളുത്തരുതെന്ന് കരഞ്ഞുപറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. സുരേന്ദ്ര ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച്‌ അര്‍പിതിന്റെ ദേഹത്തേക്കിടുകയായിരുന്നു. പിതാവ് തന്നെ തീകൊളുത്തിയെന്ന് പറഞ്ഞ് കരഞ്ഞ് ഓടിയ അര്‍പിതിനെ നാട്ടുകാരാണ് തീയണച്ച്‌ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നലെയാണ് അര്‍പിത് മരണത്തിന് കീഴടങ്ങിയത്. ഒരു വര്‍ഷത്തോളമായി പിതാവും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക