ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശില്‍ കോണ്ടവും പ്രചരണായുധമാക്കി രാഷ്ട്രീയ പാർട്ടികള്‍. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച കോണ്ടം പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഭരണകക്ഷിയായ വൈഎസ്‌ആർ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കുകള്‍ പാർട്ടി പ്രവർത്തകർ വോട്ടർമാർക്ക് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്ന പാർട്ടി നേതാക്കള്‍ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നതയും ആരോപണം ഉയർന്നു. അതേസമയം, കോണ്ടം വിതരണത്തില്‍ ഇരു പാർട്ടികളും പരസ്പരം ആക്ഷേപിച്ച്‌ രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിഡിപിയുടെ നിലവാരം എത്ര താഴ്ന്നു എന്നതിന്റെ ഉദാഹരണമാണ് കോണ്ടം വിതരണമെന്ന് വൈഎസ്‌ആർ കോണ്‍ഗ്രസ് എക്സില്‍ ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് വയാഗ്ര വിതരണം ചെയ്യാൻ തുടങ്ങുമോയെന്നും വൈഎസ്‌ആർ കോണ്‍ഗ്രസ് ചോദിച്ചു. തൊട്ടുപിന്നാലെ വൈഎസ്‌ആർ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ച കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങളും ടിഡിപിയും പോസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക