ഹൈദരാബാദ് : നഗ്നനൃത്തം (Nude Dance) സംഘടിപ്പിച്ചതിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ 10 പേരെ അറസ്റ്റ് (Arrest) ചെയ്തു. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ (Social Media) ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

നൃത്തത്തിന്റെ സംഘാടകരായ പത്തുപേരെയാണ് കൊറിംഗ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് നൃത്തം സംഘടിപ്പിക്കപ്പെട്ടതെന്ന് അറിയില്ലെന്നും സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരികയാണെന്നുമാണ് പൊലീസ് പറ‌ഞ്ഞത്. ഏപ്രില്‍ 14 നും 15നും ഇടയില്‍ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക